Ultimate magazine theme for WordPress.

വയനാട്ടിലെ ദുരന്ത ബാധിതർക്ക് വേണ്ടി എല്ലവരും പ്രാർത്ഥിക്കണമെന്ന് മാർപാപ്പ

വത്തിക്കാൻ : കേരളത്തിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചു. ഞായറാഴ്ച സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടത്തിയ ‘ആഞ്ചലൂസ്’ പ്രാർത്ഥനയിലാണ് പാപ്പ കേരളത്തെ ഓർമ്മിച്ചത്.

“തുടർച്ചയായ മഴയിൽ കനത്ത ആഘാതമുണ്ടായി, അത് മണ്ണിടിച്ചിലുകൾക്ക് കാരണമായി, നിരവധി ആളുകൾക്ക് ജീവഹാനി സംഭവിച്ചു, അനവധി ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു, വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു.” പാപ്പാ പറഞ്ഞു. ജീവൻ നഷ്‌ടപ്പെട്ട എല്ലാമനുഷ്യർക്കുവേണ്ടിയും ദുരന്ത ബാധിതരായ എല്ലവർക്കുവേണ്ടിയും തന്നോടൊപ്പം പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരോടും ആവശ്യപ്പെട്ടു.

Sharjah city AG
Leave A Reply

Your email address will not be published.