ലോസ് ഏഞ്ചൽസ്: നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ തുടരുന്ന അതിക്രമങ്ങളിൽ കടുത്ത പ്രതിഷേധവുമായി ആഗോള പോപ്പ് താരം നിക്കി മിനാജ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ തുടർച്ചയായ പോസ്റ്റുകൾ പങ്കുവെച്ചുകൊണ്ടാണ് താരം നൈജീരിയയിലെ ക്രൈസ്തവർക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ക്രൈസ്തവരെ മോചിപ്പിക്കുക, നൈജീരിയയിലെ ക്രൈസ്തവരെ മോചിപ്പിക്കുക, ഈ രക്തച്ചൊരിച്ചിൽ ഉടൻ അവസാനിപ്പിക്കുക എന്ന് താരം തന്റെ പോസ്റ്റുകളിൽ കുറിച്ചു. ലോകരാഷ്ട്രങ്ങൾ ഈ വിഷയത്തിൽ ഇടപെടണമെന്നും ഇനിയൊരു തുള്ളി രക്തം അവിടെ ചിന്തരുതെന്നും താരം ആവശ്യപ്പെട്ടു. ബൈബിൾ വചനങ്ങളും ഓൺ ക്രൈസ്റ്റ് ദി സോളിഡ് റോക്ക് ഐ സ്റ്റാൻഡ് എന്ന ക്രൈസ്തവ ഗീതത്തിലെ വരികളും പങ്കുവെച്ചുകൊണ്ടാണ് നിക്കി മിനാജ് തന്റെ വിശ്വാസവും ഐക്യദാർഢ്യവും വെളിപ്പെടുത്തിയത്.

Comments are closed.