പള്ളികൾക്കും മോസ്‌ക്കുകൾക്കും കാവലിനായി പൊലീസുകാരെ നിയമിച്ചു
അബുജ : പെന്തകോസ്ത് ഞായറാഴ്‌ച, ഒവോയിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കാത്തലിക് പള്ളിയിൽ നടന്ന വെടിവയ്‌പ്പ് സംഭവത്തെത്തുടർന്ന്, ഒസുൻ അമോട്ടെകുൻ കോർപ്‌സ് സംസ്ഥാനത്തെ പള്ളികൾക്കും മോസ്‌ക്കുകൾക്കും കാവലിനായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ഒസുൻ അമോട്ടെകുൻ വക്താവ് യൂസഫ് ഇഡോവു നടത്തിയ പ്രസ്താവനയിൽ ആണ് തീരുമാനം അറിയിച്ചത്, സംസ്ഥാനത്തെ എല്ലാ നിവാസികൾക്കും മതിയായ സുരക്ഷ ഉറപ്പാക്കുകയാണ് നടപടി ലക്ഷ്യമിടുന്നത്.സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ നിന്ന് നിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയുമാണ് നടപടിയുടെ ഭാഗമെന്ന് ഒസുൻ അമോട്ടെകുൻ വക്താവ് പറഞ്ഞു.“സംസ്ഥാനത്തെ ഏത് തരത്തിലുള്ള സുരക്ഷാ ഭീഷണിക്കെതിരെയും കോർപ്‌സ് സജീവമായ സുരക്ഷാ തന്ത്രങ്ങൾ സ്വീകരിക്കുന്നത് തുടരും.“സംസ്ഥാനത്തെ പള്ളികൾക്കും മസ്ജിദുകൾക്കും സുരക്ഷയൊരുക്കാൻ മതിയായ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
