Ultimate magazine theme for WordPress.

ക്രൈസ്തവർ മതപരിവർത്തനം നടത്തിയോ?; കാൻപുർ കേസിലെ ആരോപണം വ്യാജമെന്ന് പൊലീസ്

ലഖ്നൗ: ഉത്തർപ്രദേശിലെ കാൻപുർ ദേഹാതിൽ രജിസ്റ്റർ ചെയ്ത മതപരിവർത്തന കേസിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പ്രചരണം സത്യമല്ലെന്ന് പോലീസ്. മാസം 6,000 രൂപ പ്രതിമാസം നൽകി ദരിദ്രരെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റിയെന്ന വിവരം വെറും ആരോപണം മാത്രമാണ്. എന്നാൽ ഇതുവരെ ഔദ്യോഗിക തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ബ്യൂട്ടി പാർലർ, ബാർബർ തുടങ്ങിയ മേഖലകളിൽ ഗ്രാമീണരായ പാവങ്ങൾക്ക് തൊഴിൽ പരിശീലനം നൽകിയ ശേഷം അവർക്ക് ലഭിക്കുന്ന ചെറിയ വേതനത്തെ കുറിച്ചാണ് പരാതി. ബൈബിൾ വായനയും പ്രാർത്ഥനയും ഇത്തരം കേന്ദ്രങ്ങളിൽ താൽപര്യമുള്ളവർക്ക് വേണ്ടി ക്രമികരിച്ചിട്ടുള്ളതാണ്. ഒരിക്കലും ഇവിടെ ബലം, ഭീഷണി, പണം എന്നിവ ഉപയോഗിച്ചുള്ള മതപരിവർത്തനം നടന്നിട്ടില്ലെ ന്നും സംഘടനകൾ അറിയിച്ചു.

കേസിന്റെ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ, സ്ഥിരീകരിക്കാത്ത പ്രചാരണം അടിസ്ഥാനമാക്കി പാവങ്ങളെയും ക്രൈസ്തവ സമുദായത്തെയും കുറ്റപ്പെടുത്തരുതെന്ന് വിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും മുന്നറിയിപ്പ് നൽകി. വിശ്വാസസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതാണെന്നും, കേസ് പൂർത്തിയായാൽ മാത്രമേ യഥാർത്ഥ സത്യാവസ്ഥ പുറത്തുവരുകയുള്ളൂ എന്നും അവർ ഓർമ്മിപ്പിച്ചു.

Sharjah city AG

Comments are closed.