നിയമപാലകന്റെ ഇടപെടൽ ഒരു കുടുംബത്തിനു രക്ഷയായി.
നിയമപാലകന്റെ മനുഷ്യത്വപരമായ ഇടപെടൽ ഒരു കുടുംബത്തിനു രക്ഷയായി. ഇലക്ഷൻ ഡ്യൂട്ടിക്കായി കണ്ണൂർ പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു തൃശ്ശൂർ സിറ്റിയിലെ പോലീസുകാരൻ ബിനീഷ്. രാവിലെ ചായകുടിച്ചു റോഡരികിൽ നിൽക്കുമ്പോഴാണ് നിയന്ത്രണം വിട്ട ഒരു കാർ സമീപത്തെ പോസ്റ്റിലേക്ക് ഇടിച്ചു മറിഞ്ഞത്. എല്ലാവരും കാഴ്ചക്കാരായി നോക്കി നിൽക്കുമ്പോൾ ഓടിച്ചെന്നു ഡോർ തുറന്നു നോക്കിയപ്പോൾ 6 മാസം പ്രായം വരുന്ന കുഞ്ഞിനേയും ചോരയിൽ കുളിച്ചു കിടന്ന മാതാപിതാക്കളെയും ആയിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ കോരിയെടുത്തു നാട്ടുകാരുടെ സഹായത്തോടെ അതു വഴി വന്ന ഒരു ജീപ്പിൽ മൂവരെയും കയറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചതിനാൽ അവരുടെ ജീവൻ രക്ഷിക്കാനായി. ഒരു നിയമ പാലകന്റെ അവസരോചിതമായ ഇടപെടൽ പിഞ്ചു കുഞ്ഞു ഉൾപ്പെടെയുള്ളവർക്ക് രക്ഷയായി. തുടർന്ന് താൻ ഇലക്ഷൻ ഡ്യൂട്ടിക്കായി സന്തോഷത്തോടെ, നിറഞ്ഞ മനസ്സോടെ പോയി. തൃശ്ശൂർ പോലീസ് സേനയിലെ ഈ സിവിൽ പോലീസ് ഓഫീസറുടെ പ്രവർത്തി സേനക്ക് മുഴുവൻ അഭിമാനമായി.
അനീഷ് ഉലഹന്നാൻ
തൃശ്ശൂർ
