Ultimate magazine theme for WordPress.

ഛത്തീസ്‌ഗഡിൽ പോലീസും അധികാരികളും ചേർന്ന് ജെ സി ബി ഉപയോഗിച്ച് മൂന്ന് പാസ്റ്റർമാരുടെ വീടുകൾ ഇടിച്ച് നിരത്തി

എംസീവീ: ഛത്തീസ്‌ഗഡ് സംസ്ഥാനത്തെ അമ്പിയാപ്പൂരിലെ എംസീവീ ജില്ലയിലെ മലന്ദ്രഗഡ് എന്ന സ്ഥലത്തെ വന പ്രദേശത്ത് പോലീസും അധികാരികളും ചേർന്ന് ഇക്കഴിഞ്ഞ ദിവസം രാത്രി 1 മണിക്ക് ജെ സി ബി ഉപോയോഗിച്ച് അനധികൃത നിർമ്മാണ പ്രവർത്തനം എന്ന് ആരോപിച്ച് പ്രധാനമന്ത്രിയുടെ ആവാസ് റോജനയുടെ ഭാഗമായി പണിഞ്ഞ ഇന്ത്യ പെന്തകോസ്ത് ദൈവസഭയോട് ചേർന്ന് പ്രവർത്തിക്കുന്ന മൂന്ന് പാസ്റ്റർമാരുടെ വീടുകളും അതിനോട് ചേർന്ന് ഉണ്ടായിരുന്ന ചോയ്സ് സെന്ററും ഇടിച്ച് കളഞ്ഞു. ഇവിടെ സ്ഥിതി ചെയ്ത് മറ്റ് മതസ്ഥരുടെ വീടുകൾ ഇടിച്ച് കളയാതെ പോലീസും അധികാരികളും ചേർന്ന് ക്രിസ്ത്യാനികളുടെ വീടുകൾ മാത്രം തെരഞ്ഞ് പിടിച്ച് ഇടിച്ച് കളയുകയായിരുന്നു. പാസ്റ്റർമാരും അവരുടെ കുടുംബങ്ങൾക്കും അവരുടെ വീടുകളിൽ നിന്നും ഒന്നും തന്നെ എടുക്കുവാൻ പോലീസും അധികാരികളും സാവകാശം പോലും അനുവദിച്ചില്ല.

Sharjah city AG

Comments are closed.