ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലുള്ള പോളിഷ് പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് ആവശ്യപ്പെട്ടു. മേഖലയിൽ ഏത് നിമിഷവും അമേരിക്കൻ സൈനിക നീക്കം ഉണ്ടായേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെത്തുടർന്നാണ് ഈ നീക്കം.
ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയതോടെ പശ്ചിമേഷ്യ സ്ഫോടനാത്മകമായ സാഹചര്യത്തിലാണ്. സുരക്ഷാ കാരണങ്ങളാൽ വിമാന സർവീസുകൾ തടസ്സപ്പെടുന്നതിന് മുൻപ് പൗരന്മാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും പോളണ്ട് നിർദ്ദേശിച്ചു.

Comments are closed.