Ultimate magazine theme for WordPress.

പ്ലസ് വൺ പ്രവേശനക്രമം പുതുക്കി, ക്ലാസുകൾ ഓഗസ്റ്റ് 22ന് തുടങ്ങും

തിരുവനന്തപുരം:സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്ലസ് വൺ പ്രവേശനത്തിന്റെ തീയതി പുതുക്കി. ട്രയൽ അലോട്ട്മെന്റ് വ്യാഴാഴ്‌ച നടക്കും. ആദ്യ അലോട്ട് മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22ന് തുടങ്ങും. അപേക്ഷ സ്വീകരിക്കുന്ന നടപടികൾ പൂർത്തിയായി. സിബിഎസ്ഇ, ഐ.സി.എസ്.സി. വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കന്ററി പ്രവേശനം നീളാൻ കാരണം. ഇത് അടിസ്ഥാനമാക്കിയാണ് പ്രവേശനത്തിനുള്ള മറ്റ് നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചത്. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഇക്കഴിഞ്ഞ 18 നായിരുന്നു. എന്നാൽ, ജൂലൈ 22 ന് കേസ് പരിഗണിച്ചപ്പോൾ ഫലം പ്രഖ്യാപിച്ചതായി സിബിഎസ്ഇ അധികൃതർ കോടതിയെ അറിയിച്ചു. അപേക്ഷ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന കുട്ടികളുടെ ആവശ്യം കോടതി അംഗീകരിച്ചാണ് ഇന്നലെ വൈകിട്ട് 5 മണിവരെ അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകിയത്.

Sharjah city AG