ദുബായിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ മുതൽ പണം നൽകണം
യുഎഇ: ജൂലൈ ഒന്നു മുതൽ കടകളിൽ ക്യാരി ബാഗുകൾക്ക് 25 ഫിൽസ് ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പാക്കാൻ ഒരുങ്ങുകയാണ് ദുബായ്. ഇനി മുതൽ പ്ലാസ്റ്റിക് അടക്കമുള്ള കവറുകൾക്ക് പണം നൽകണം. അതിനോടൊപ്പം തന്നെ ഓൺലൈൻ സാധനങ്ങൾക്ക് പ്ലാസ്റ്റിക് ബാഗുകൾ നൽകുന്നത് ഒഴിവാക്കുന്നതിനെ കുറിച്ചും കമ്പനികൾ ആലോചിക്കുന്നുണ്ട്. പ്ലാസ്റ്റിക് കവറിന് പകരം പേപ്പർ കവറുകൾ ഉപയോക്താക്കൾക്ക് നൽകാനാണ് തീരുമാനം.
