Ultimate magazine theme for WordPress.

സിസ്റ്റർ ജീനാ വിൽ‌സൺ അടുത്ത പിസിനാക് നാഷണൽ ലേഡീസ് കോർഡിനേറ്റർ

വാർത്ത: കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ

ചിക്കാഗോ: ചിക്കാഗോയിൽ 2026ൽ നടക്കുന്ന 40 മത് പിസിനാക്കിന്റെ നാഷണൽ ലേഡീസ് കോർഡിനേറ്റർ ആയി സിസ്റ്റർ ജീനാ വിൽസനെ തെരഞ്ഞെടുത്തതായി നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ, സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഹുസ്റ്റൺ ഐപിസി സഭയുടെ സീനിയർ പാസ്റ്റർ ഡോ വിൽ‌സൺ വർക്കിയുടെ ഭാര്യയാണ് സിസ്റ്റർ ജീന വില്‍സണ്‍. എം എ ബി എഡ് ബിരുദധാരിയായ സിസ്റ്റർ ജീന വിൽസൺ വേദശാസ്ത്രത്തിലും പഠനം പൂർത്തീകരിച്ചിട്ടുണ്ട്. തൃശ്ശൂർ ഐപിസി ശുശ്രൂഷകൻ പാസ്റ്റർ ബേബി എബ്രഹാമിന്റെ മകളാണ്. ആഗ്നസ് ആഷ്‌ലി എന്നിവരാണ് മക്കൾ.

Sharjah city AG