ദില്ലി : ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർ ക്രൂരമായി ആക്രമിക്കപ്പെടുന്നു എന്ന് റിപ്പോർട് .2024 ജനുവരി 24 നു യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഇറക്കിയ റിപ്പോർട്ടിൽ 2024 മാർച്ച് 15 വരെ 161 ആക്രമണങ്ങൾ ക്രൈസ്തവർക്കെതിരെ ഉണ്ടായി എന്ന് വ്യക്തമാക്കുന്നു. 122 പേര് തടങ്കലിലും . 47 ആക്രമണങ്ങൾ ഉണ്ടായ ഛത്തീസ്ഗഡ് ആണ് ഒന്നാം സ്ഥാനത്ത് . 36 ആക്രമണങ്ങളാണ് യു പി യിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശ് മൂന്നാം സ്ഥാനത്ത്.14 ആക്രമണങ്ങൾ . മതധ്രുവീകരണം രാജ്യത്തെ സൗഹാർദ്ദ അന്തരീക്ഷം തകർത്തുവെന്ന് വിമർശിച്ച് ലത്തീൻ അതിരൂപത പള്ളികളിൽ സർക്കുലർ വായിച്ചിരുന്നു. യു സി എഫ് റിപ്പോർട്ട് ക്രൈസ്തവ സമൂഹം ഭീതിയോടെയാണ് കാണുന്നത്.
