ഷാർജ: മണിപ്പൂരിൽ ക്രൈസ്തവ സമൂഹം അക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ ദൈവജനം ഉണർന്ന് പ്രാർത്ഥിക്കണമെന്ന് പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ(കേരളം) യുടെ സംസ്ഥാന സെക്രട്ടറി പാ. ജെയ്സ് പാണ്ടനാട് പ്രസ്താവിച്ചു.
ക്രിസ്ത്യൻ ലൈവിന്റെ നേത്യത്വത്തിൽ ഷാർജയിൽ നടന്ന മണിപ്പൂർ പ്രാർത്ഥനയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ഷാർജ യൂണിറ്റ് പ്രസിഡണ്ട് പാ. രാജീവ് സേവ്യർ അധ്യക്ഷത വഹിച്ചു.
ശാരോൻ സി ഇ എം പ്രസിഡണ്ട് പാ. ജോമോൻ ജോസഫ്, പാ. ഗ്ലാഡ്സൺ വി കാരോട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ബ്ര. ലാലു പാമ്പാടി സംഗിത ശുശ്രൂഷ നയിച്ചു.
ക്രിസ്ത്യൻ ലൈവ് ഷാർജാ യൂണിറ്റ് സെക്രട്ടറി ബ്ര. അലക്സ് സാമുവേൽ, ട്രഷറാർ ബ്ര. ജോബി ഏബ്രഹാം, മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ ബ്ര. സന്തോഷ് അറക്കൽ ഈപ്പൻ, മാനേജിംഗ് കമ്മിറ്റി അംഗം പാ. ഷിബു മുണ്ടപ്ളാക്കൽ തുടങ്ങിയവർ നേത്യത്വം കൊടുത്തു
