Ultimate magazine theme for WordPress.

ഇറാനിൽ ക്രൈസ്തവ വേട്ട തുടരുന്നു; കഴിഞ്ഞ വർഷം അറസ്റ്റിലായത് 254 പേർ

ഇറാൻ : യുദ്ധവും രാഷ്ട്രീയ സംഘർഷങ്ങളും ഇറാനെ ഉലയ്ക്കുമ്പോൾ രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷം കടുത്ത പീഡനങ്ങളിലൂടെ കടന്നുപോകുന്നു. ബലിയാടുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ട വാർഷിക റിപ്പോർട്ട് പ്രകാരം വിശ്വാസത്തിന്റെ പേരിൽ നൂറുകണക്കിന് ആളുകളാണ് വിചാരണ പോലുമില്ലാതെ തടവിലാക്കപ്പെടുന്നത്. ഇസ്രായേൽ ചാരന്മാരെന്ന മുദ്രകുത്തി ക്രൈസ്തവർക്ക് ദീർഘകാല തടവ് ശിക്ഷ നൽകുന്നത് ഇറാൻ ഭരണകൂടം പതിവാക്കിയിരിക്കുകയാണ്.

ഭരണകൂടത്തിന്റെ കർശന നിരീക്ഷണങ്ങൾക്കിടയിലും ഇറാനിൽ ക്രിസ്തുമതത്തോടുള്ള താൽപ്പര്യം വർദ്ധിക്കുന്നത് സർക്കാരിനെ ചൊടിപ്പിക്കുന്നുണ്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനിൽ ക്രൈസ്തവരുടെ എണ്ണം വർദ്ധിക്കുന്നത് തടയാൻ നിയമങ്ങൾ കൂടുതൽ കർശനമാക്കാനാണ് അധികൃതരുടെ നീക്കം. എന്നാൽ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദ്ദം ശക്തമാകണമെന്നാണ് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെടുന്നത്.

Sharjah city AG

Comments are closed.