തിരുവല്ല : തങ്ങളുടെ വിശ്വാസം തള്ളിപ്പറയാൻ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നത് നിന്ദ്യവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ കൗൺസിൽ ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്ത്താന സർക്കാരുകൾ തയ്യാറാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വടക്കേ ഇന്ത്യയുടെ വിവിധ ഗ്രാമങ്ങളിൽ ക്രൈസ്തവ വിശ്വാസം തള്ളിപ്പറയാൻ ഭീഷണിപ്പെടുത്തുന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം ഭരണഘടനാ നൽകുന്ന മൗലീക അവകാശമാണ്.
സംസാരത്തിനും ആശയപ്രകടനത്തിനും സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ഭരണഘടന അനുവദിക്കുന്നുണ്ട് .എന്നാൽ മർദിച്ചും ഭീഷണിപ്പെടുത്തിയും വിശ്വാസം നിഷേധിക്കാൻ ആവശ്യപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു ഭൂഷണമല്ല. കള്ളക്കേസിൽ മിഷനറിമാരെ ജയിലിൽ അടയ്ക്കുന്നതും വീടുകളിൽ കയറി തല്ലിക്കൊല്ലുന്നതും ജനാധിപത്യ പരിഷ്കൃത സമൂഹത്തിനു യോജിച്ച സംഭവമല്ല .ഇന്ത്യയിൽ ഉടനീളം നടക്കുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളിൽ ഐ പി സി ആശങ്ക രേഖപ്പെടുത്തി.
മതേതര ഭാരതത്തിന്റെ സമാധാനത്തിനും പീഡിപ്പിക്കുന്നവരുടെ ആശ്വാസത്തിനുമായി മാർച്ച് 10 പ്രർത്തന ദിനമായി വേര്തിരിച്ചിരിക്കുകയാണ്. അന്ന് എല്ലാ പ്രാദേശിക സഭകളിലും പ്രത്യേകം പ്രാർത്ഥന നടത്തേണ്ടതാണെന്നു ജനറൽ പ്രസിഡണ്ട് പാ.വത്സൻ ഏബ്രഹാം ,വൈസ് പ്രസിഡണ്ട് പാ.ഫിലിപ്പ് പി.തോമസ് എന്നിവർ അറിയിച്ചു.
