Ultimate magazine theme for WordPress.

ഗ്യാൻവാപി മസ്ജിദിൽ പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ് : ഉത്തർപ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയിൽ ആരാധന നടത്താൻ ഹിന്ദു വിഭാഗത്തിന് അനുമതി നൽകിയ വാരണാസി ജില്ലാക്കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചു.പൂജ അനുവദിച്ചതിന് ചോദ്യം ചെയ്തുള്ള മസ്ജിദ് കമ്മിറ്റിയുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബഞ്ചാണ് മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളിയത്.
നിലവറയിലെ പൂജ 1993-ൽ തടഞ്ഞ ഉത്തർപ്രദേശ് സർക്കാറിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഹൈക്കോതി ചൂണ്ടിക്കാട്ടി.

വാരണാസിയിലെ വേദവ്യാസ പീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാർ പാoക് വ്യാസ നൽകിയ ഹർജിയിലാണ് മസ്ജിദിലെ നിലവിറയിൽ പൂജ നടത്താൻ വാരണാസി ജില്ലാ കോടതി ജനുവരിയിൽ അനുമതി നൽകിയത് . ഈ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതി സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതി സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകുകയായിരുന്നു.

തുടർന്ന് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിൽ വാദം കേട്ട ശേഷമാണ് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത് .
1993- വരെ നിലവറയിൽ പൂജ നടത്തിയിരുന്നു എന്ന ഹൈന്ദവ വിഭാഗങ്ങളുടെ വാദം വാരണാസി ജില്ലാ കോടതി അംഗീകരിച്ചിരുന്നു. നിലവറ ഉൾപ്പെടെ മസ്ജിദിന്റെ എല്ലാ ഭാഗങ്ങളും തങ്ങളുടെ അവകാശത്തിൽ പെട്ടതാണ് എന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം .കഴിഞ്ഞ 30 വർഷമായി പൂജ നടക്കാതിരുന്ന സ്ഥലത്ത് പൂജ നടത്താൻ അനുമതി നൽകരുതെന്നും മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയിൽ വാദിച്ചിരുന്നു.എല്ലാ വാദമുഖങ്ങളും തള്ളിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി ഉണ്ടായിരിക്കുന്നത്.

Sharjah city AG