Ultimate magazine theme for WordPress.

അല്‍ ‍-അഖ്സയില്‍ യഹൂദര്‍ക്ക് പ്രാർത്ഥനാ അനുമതി ; യിസ്രായേല്‍ സര്‍ക്കാര്‍

യെരുശലേം: മസ്ജിദുല്‍ അഖ്സയില്‍ യഹൂദന്മാര്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കാന്‍ യിസ്രായേല്‍ സര്‍ക്കാര്‍ തയ്യാറാകുന്നതായി ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

മസ്ജിദിന്റെ അകത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് വഖഫ് ബോര്‍ഡ് ആണെന്നും പുറത്ത് സുരഷയ്ക്കായി മാത്രം യിസ്രായേല്‍ സൈന്യത്തെ നിര്‍ത്തുമെന്നും മുസ്ളീങ്ങളല്ലാത്തവരെ പ്രാര്‍ത്ഥനയ്ക്കായി ഉള്ളില്‍ പ്രവേശിപ്പിക്കുകയില്ലെന്നും 1967-ല്‍ യോര്‍ദ്ദാനും യിസ്രായേലും തമ്മില്‍ ധാരണയുണ്ട്.ഇതിനെതിരായി വര്‍ഷങ്ങളായി നിയമ പോരാട്ടത്തിലാണ് യിസ്രായേല്‍ പാര്‍ലമെന്റ് അംഗവും യു.എസ്. വംശജനുമായ റബ്ബി യഹൂദ ഗ്ളാക്കി. മതപരമായ സ്വാതന്ത്ര്യം എന്ന പേരിലാണ് മസ്ജിദുല്‍ അഖ്സയില്‍ പ്രവേശനത്തിന് ഗ്ളാക്ക് നിയമവഴി തേടിയത്.മുസ്ളീങ്ങള്‍ക്ക് ഏറ്റവും പ്രശസ്തമായ മൂന്നാമത്തെ മോസ്ക്കാണിത്. ഈ മോസ്ക്ക് സ്ഥിതി ചെയ്യുന്നത് പുരാതന യെരുശലേമിലെ ടെമ്പിള്‍ മൌണ്ടിലാണ്.
ശലോമോന്‍ രാജാവ് നിര്‍മ്മിച്ച യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലമാണിവിടം എന്ന് യഹൂദര്‍ വര്‍ഷങ്ങളായി വിശ്വസിച്ചു പോരുന്ന സ്ഥലമാണിവിടം.യിസ്രായേല്‍ മൂന്നാം യെരുശലേം ദൈവാലയം പണിയുവാനുള്ള ഒരുക്കത്തിലാണെന്ന് ആനുകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.അതിനു മുമ്പായി കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം മടങ്ങി വരവ് നടക്കുമെന്ന് വിശുദ്ധ ബൈബിള്‍ പ്രവചിക്കുന്നു.

Sharjah city AG