കോട്ടയം : ദി പെന്തകോസ്തൽ മിഷൻ കോട്ടയം സെന്ററിന്റെ ത്രിദിന വാർഷിക കൺവെൻഷനും രോഗശാന്തി ശുശ്രുഷയും നാഗമ്പടം ടി പി എം കൺവെൻഷൻ ഗ്രൗണ്ടിൽ ആരംഭിച്ചു.
വെള്ളി, ശനി, ദിവസങ്ങളിൽ രാവിലെ ഏഴിന് വേദപാഠം, 9. 30 ന് പൊതുയോഗം, വൈകിട്ട് മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പു യോഗം നടക്കും. ശനിയാഴ്ച്ച വൈകിട്ട് മൂന്നിന് നടക്കുന്ന യുവജന സമ്മേളനത്തിൽ സഭയുടെ പ്രധാന ശുശ്രുഷകർ പ്രസംഗിക്കും.
സമാപന ദിവസമായ ഞായർ രാവിലെ ഒമ്പതിന് കോട്ടയം സെന്ററിന്റെ ചുമതലയുള്ള മുപ്പത്തിരണ്ട് പ്രാദേശിക സഭകളിലെ ശുശ്രുഷകരും വിശ്വാസികളും പങ്കെടുക്കും. കോട്ടയം സെന്റർ പാസ്റ്റർ ടി ഒ തോമസ് വൈദ്യനും അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പി എം സാബുവും സഹശുശ്രുഷകരും സംയുക്ത സഭായോഗത്തിന് നേതൃത്വം നൽകും .
