കാനഡ : പെന്തകോസ്തൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡോ – കനേഡിയൻസിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 1 മുതൽ 3 വരെ കാനഡ ക്രിസ്ത്യൻ കോളേജ് ഇവന്റ് സെന്ററിൽ ത്രിദിന കോൺഫറൻസ് നടക്കും. ക്രിസ്തുവിൽ ഒന്നായ്- എന്നതാണ് ചിന്താവിഷയം.
പാസ്റ്റർമാരായ ജോൺ തോമസ്,ഫിന്നി സാമുവേൽ, വിൽസൺ കടവിൽ, ബാബു ജോർജ് , ബ്ലെസൻ ചെറിയാൻ തുടങ്ങിയവർ പ്രസംഗിക്കും.
കമ്മറ്റി അംഗങ്ങളായ പാ . കെ പി സാമുവേൽ, ബ്ര. വിൽസൺ സാമുവേൽ , പാ. മനേഷ് തോമസ്, ബ്ര. ബിജു വർഗീസ്, പാ. വിക്ടർ ഫിലിപ് , പാ. ജേക്കബ് മാത്യു , പാ. സാമുവേൽ മണിയൻ എന്നിവർ നേതൃത്വം കൊടുക്കും
