കുമളി: അണക്കര പെന്തകോസ്തൽ പ്രെയർ അസംബ്ലിയുടെ നേതൃത്വത്തിലുള്ള നാലാമത് അണക്കര കൺവൻഷൻ കുമളി എട്ടാം മൈൽ ഗവ.സ്കൂളിന് സമീപം തയ്യാറാക്കിയിരിക്കുന്ന പന്തലിൽ ജനുവരി 2 മുതൽ നടക്കും. പാസ്റ്റർമാരായ ബി. മോനച്ചൻ കായംകുളം, സജോ തോണിക്കുഴിയിൽ, അജി ആൻ്റണി റാന്നി എന്നിവർ പ്രസംഗിക്കും.
ജോബിൻ എലീശാ നേതൃത്വം നൽകുന്ന തിരുവനന്തപുരം ക്രൈസ്റ്റ് സിംഗേഴ്സാണ് ഗാനശുശ്രൂഷ നിർവഹിക്കുന്നത്. ദിവസവും വൈകിട്ട് 5.30 മുതൽ 9 വരെ നടക്കുന്ന കൺവൻഷൻ ജനുവരി 4 നാണ് സമാപിക്കുന്നത്.
ഈ വർഷത്തെ കൺവൻഷൻ്റെ വിപുലമായ ക്രമീകരണങ്ങൾക്കായി
പാസ്റ്റർമാരായ തോമസ് എബ്രഹാം, സന്തോഷ് ഇടക്കര, ടി.ജെ.തോമസ്, ഐജു വി.കുര്യാക്കോസ്, മനോജ് കുളങ്ങര, ജിനു തങ്കച്ചൻ,, ബാബു ജോസഫ്, കെ.കെ. സാംകുട്ടി, സാബു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റികളാണ് പ്രവർത്തിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള മേഖലാ പ്രാർത്ഥന സമ്മേളനങ്ങൾ കുമളി, കൊച്ചറ, അണക്കര എന്നിവടങ്ങളിൽ നടന്നു.
തുടർന്നും വിവിധ സ്ഥലങ്ങളിൽ വിളംബര പ്രാർത്ഥനാ യോഗങ്ങൾ നടക്കുമെന്ന് കൺവൻഷൻ സംഘാടകർ ക്രിസ്ത്യൻ ലൈവിനോട് അറിയിച്ചു.
