ബെയ്‌ലർ യൂണിവേഴ്‌സിറ്റിയിൽ പെന്തക്കോസ്തൽ ഉണർവ് : 20 വിദ്യാർത്ഥികൾ സ്നാനമേറ്റു
ടെക്സാസ് :ടെക്‌സാസിലെ വാക്കോയിലെ ബെയ്‌ലർ യൂണിവേഴ്‌സിറ്റിയുടെ കാമ്പസിൽ വീണ്ടും പെന്തകോസ്ത് ഉണർവ്വ്. ഈ ആഴ്ച 72 മണിക്കൂർ തുടർച്ചയായി നടന്ന പ്രാർത്ഥനയിലും ആരാധനയിലും പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നും 20 വിദ്യാർത്ഥികൾ കർത്താവിനെ രക്ഷിതാവായി സ്വീകരിക്കുകയും ബുധനാഴ്ച രാത്രി സ്നാനമേൽക്കുകയും ചെയ്തതായി ബെയ്‌ലറിലെ ബാപ്റ്റിസ്റ്റ് സ്റ്റുഡന്റ് മിനിസ്ട്രിയുടെ ഡയറക്ടർ ചാൾസ് റാംസി പറഞ്ഞു . അമേരിക്കയിലെ അസ്‌ബറി യൂണിവേഴ്‌സിറ്റിയിൽ ഉണ്ടായ പരിശുദ്ധാത്മാവിന്റെ അതെ ഉണർവായിരുന്നു തങ്ങൾക്കു ലഭിച്ചതെന്നും കടന്നു വന്ന വിദ്യാർത്ഥികൾ പങ്കുവെച്ചു. ആസ്ബെറി യൂണിവേഴ്സിറ്റിയിൽ ഇക്കഴിഞ്ഞ ബുധനാഴ്ച്ചയും രാവിലെ പത്ത് മണിയോടെ ചാപ്പൽ സർവീസിന്റെ യോഗവസാനം ഗായക സംഘം കോറസ് പാടി അശീർവാദം നിർത്തുവാൻ ആഗ്രഹിച്ചിട്ടും ആരും പിരിഞ്ഞ് പോകുവാൻ കഴിയാതെ വന്നപ്പോൾ മുതലാണ് അതിശക്തമായ ആത്മസാന്നിധ്യം അവിടെ നിന്ന് മാറിപ്പോയിട്ടില്ല എന്ന് സംഘാടകർക്കു മനസിലാക്കാൻ കഴിഞ്ഞത്. കെൻതുക്കിയിൽ ഒരാഴ്ചയിട്ടും യോഗം നിർത്തുവാൻ കഴിയാതെ ഇപ്പോഴും തുടരുകയാണ്.
