Ultimate magazine theme for WordPress.

പെന്തക്കോസ്ത് ഉപദേശങ്ങൾ സമഗ്രസമാഹാരം പ്രീപബ്ലിക്കേഷൻ ബുക്കിംഗ്

 

അടൂർ : പെന്തക്കോസ്ത് ഉപദേശങ്ങൾ സമഗ്രസമാഹാരം പ്രീപബ്ലിക്കേഷൻ ഫെബ്രുവരി 29 വരെ തുടരും. മൂന്ന് ഭാഗങ്ങളായിട്ടാണ് പുസ്തകം തയ്യാറാക്കുന്നത്. ഒന്നാം ഭാഗം ചരിത്രഭാഗമാണ്.പെന്തക്കോസ്ത് ഒരു സഭയാണെന്നും അത് പ്രവൃത്തി പുസ്തകം രണ്ടാം അധ്യായത്തിൽ പറയുന്ന സഭയുടെ തുടർച്ചയാണെന്നും സ്ഥാപിക്കുന്ന എട്ട് അധ്യായങ്ങൾ അടങ്ങിയതാണ്.

ഉപദേശങ്ങൾ സാധാരണ വിശ്വാസികൾക്കും മനസിലാകണമെന്ന ലക്ഷ്യത്തോടെ ലളിത ഭാഷയിൽ അവതരിക്കുന്ന പുസ്തകത്തിൻ്റെ രണ്ടാം ഭാഗം പെന്തക്കോസ്ത് ഉപദേശങ്ങൾ സംബന്ധിച്ചുള്ളതാണ്. മൂന്നാം ഭാഗം പ്രായോഗിക ക്രിസ്തിയ ജീവിതം സംബന്ധിച്ചാണ്. മൂന്ന് ഭാഗങ്ങളായുള്ള പുസ്തകത്തിന് ആയിരം പേജാണുണ്ടാവുക. ഒറ്റ വോളിയമായിട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൻ്റെ രചനയിൽ ഇരുപത്തിരണ്ട് വേദാധ്യാപകരാണ് സഹകരിക്കുന്നത്. കേരളത്തിലെ വിവിധ പെന്തക്കോസ്ത് സഭാ വിഭാഗത്തിൽപെട്ട എഴുത്തുകാർ വിവിധ ബൈബിൾ കോളേജുകളിൽ പഠിപ്പിക്കുന്നു. ഒന്നാംഘട്ട രചന പൂർത്തീയാക്കി വിശകലനം നടന്നു വരുന്നു. ഭാഷാപരമായ പരിശോധനയ്ക്ക് ഭാഷാവിദഗ്ദരുടെ ഒരു ടീമും പ്രവർത്തിക്കുന്നു. ആയിരത്തി എണ്ണൂറു രൂപ മുഖവിലയുള്ള പുസ്തകം പ്രീപബ്ലിക്കേഷനിൽ ആയിരം രൂപയ്ക്ക് ലഭിക്കും.

ഇപ്പോൾ 499 രൂപ അടച്ചാൽ മതിയാകും. ബാക്കി തുക പുസ്തകം ലഭിക്കുമ്പോൾ നല്കിയാൽ മതിയാകും. പുസ്തകത്തിൻ്റെ ബുക്കിംഗ് ഓൺലൈനായി ചെയ്യാവുന്നതാണ്. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അക്കൗണ്ടിൽ 499 രൂപ ഓൺലൈനായി ട്രാൻസ്ഫർ ചെയ്യുകയും ഗൂഗിൾ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുകയും ചെയ്താൽ പ്രീപബ്ലിക്കേഷനിൽ ബുക്കിംഗ് പൂർത്തിയാകും. ഫെബ്രുവരി 29 ന് ബുക്കിംഗ് സമയം അവസാനിക്കും.

 

Sharjah city AG