Ultimate magazine theme for WordPress.

ചെറുപ്പക്കാരിൽ ലഹരി ഉപയോഗം വർധിക്കുന്നതായി പെന്തകോസ്ത് കൗൺസിൽ

തിരുവല്ല: ബാറുകളുടെ സമയപരിമിതി നീട്ടിയതിൽ യുണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ ശക്തമായി അപലപിച്ചു. സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടിയ സർക്കാർ തീരുമാനം സാമൂഹികമായി വലിയ അപകടങ്ങൾ സൃഷ്ടിക്കുമെന്ന് യുണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു

ഇതിനകം തന്നെ കേരളത്തിൽ മയക്കുമരുന്ന് വ്യാപകമായി ലഭ്യമാകുന്ന സാഹചര്യത്തിൽ ഈ തീരുമാനം യുവജനങ്ങളെ കൂടുതൽ തെറ്റിദ്ധാരണയിലേക്കും അതിക്രമങ്ങളിലേക്കും നയിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ചെറുപ്പക്കാരിൽ ലഹരി ഉപയോഗം വർധിച്ചുവരികയാണ്. സ്കൂൾ-കോളേജ് വിദ്യാർത്ഥികളിൽ പോലും മയക്കുമരുന്ന് ഉപയോഗം കണ്ടെത്തപ്പെടുന്ന സാഹചര്യത്തിൽ, ബാറുകളുടെ സമയം നീട്ടിയത് ലഹരി സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന നടപടിയായിരിക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടി.

രാത്രികാലങ്ങളിൽ സഞ്ചരിക്കുന്ന സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഈ തീരുമാനം കൂടുതൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുമെന്ന് സംഘടന അഭിപ്രായപ്പെട്ടു. റോഡപകടങ്ങളും അക്രമ സംഭവങ്ങളും വർധിക്കാൻ സാധ്യതയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സമൂഹത്തിൽ ബോധവൽക്കരണം നടത്തിവരുന്നവരാണ് പെന്തകോസ്ത് വിശ്വാസികൾ. യുവജനങ്ങളെ ലഹരിയിൽ നിന്ന് രക്ഷപ്പെടുത്താൻ സർക്കാർ ശക്തമായ നിയമ നടപടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

സർക്കാർ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും സാമൂഹിക സംഘടനകളുമായി കൂടിയാലോചിച്ച് പൊതുസുരക്ഷ മുൻനിർത്തിയുള്ള നയപരമായ തീരുമാനങ്ങൾ സ്വീകരിക്കണമെന്നും യുണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ അഭ്യർത്ഥിച്ചു. ഈ തീരുമാനം പുനപരിശോധിക്കണമെന്ന് യുണൈറ്റഡ് പെന്തകോസ്തൽ കൌൺസിൽ ദേശീയ പ്രസിഡന്റ്‌ ബാബു പറയത്തുകാട്ടിലും ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ശമുവേലും ആവശ്യപ്പെട്ടു

Sharjah city AG

Comments are closed.