പർജാങ് : ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ പർജാങ് ഗ്രാമത്തിൽ ഒരു കൂട്ടം സുവിശേഷ വിരോധികൾ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിച്ച ശേഷം ബലമായി ചാണകം തീറ്റിപ്പിച്ച സംഭവത്തിൽ യുണൈറ്റഡ് പെന്തകോസ്ത് കൌൺസിൽ ദേശീയ കമ്മറ്റി അപലപിച്ചു.
പാസ്റ്റർ നായിക്കും ഭാര്യ വന്ദനയും മറ്റ് ചിലരും ചേർന്ന് ഒരു സ്വകാര്യ വസതിയിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് നാൽപതോളം പേരടങ്ങുന്ന സംഘം ആക്രമിച്ചത്. മത പരമായ മുദ്രാവാക്യങ്ങൾ മുഴക്കാനും ചാണകം കഴിക്കാനും മുഖത്ത് ചുവന്ന സിന്ദൂരം പുരട്ടി, കഴുത്തിൽ ചെരിപ്പ് മാല ധരിപ്പിച്ച് രണ്ട് മണിക്കൂറോളം ഗ്രാമത്തിലൂടെ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ നടത്തി. ഹനുമാൻ ക്ഷേത്രത്തിന് സമീപം ഭർത്താവിനെ കെട്ടിയിട്ട് രക്തം വാർന്ന നിലയിൽ കണ്ടതായും ഇരു കൈകളും വടിയിൽ കെട്ടിയിട്ട നിലയിലാണെന്നും, ആക്രമണം തുടരുക ആയിരുന്നുവെന്നും ഭാര്യ പറഞ്ഞു. പോലീസ് ഇടപെട്ടിട്ടും അക്രമം ഉടനടി അവസാനിച്ചില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഗ്രാമ വാസികളിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് പർജാങ് ഗ്രാമത്തിലെ ഏഴ് ക്രിസ്ത്യൻ കുടുംബങ്ങൾ ഒളിവിൽ പോയിട്ടുണ്ട്. .
ക്രൂരവും മനുഷ്യത്വ രഹിതവുമായ പ്രവൃത്തി ഇന്ത്യൻ ഭരണ ഘടനയുടെ കടുത്ത ലംഘനമാണ്. ഇത്തരം മതഭ്രാന്ത് നിറഞ്ഞ പെരുമാറ്റം നിയമ വാഴ്ചയ്‌ക്കെതിരായ ആക്രമണമാണ്. അതിന് എതിരെ ശക്തമായി നടപടിയെടുക്കണമെന്നും യുപി സി ആവശ്യപ്പെട്ടു..

Comments are closed.