*തിരുവല്ല* : ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പെന്തക്കോസ്ത് സഭകൾ ഒരു മുന്നണിക്കും പ്രത്യേകിച്ച് പിന്തുണ അറിയിച്ചിട്ടില്ലായെന്ന് പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ( പി. സി. ഐ ) ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
പെന്തക്കോസ്ത് സഭകൾ പെതുവേ ഒരു മുന്നണിയോടും പാർട്ടികളോടും രാഷ്ട്രീയ ചായ്‌വ് പ്രഖ്യാപിക്കറില്ല. സഭാംഗങ്ങൾക്ക് താല്പര്യമുള്ളവർക്ക് വോട്ട് ചെയ്യുവാനുള്ള നിർദേശം കൊടുക്കാറുള്ളൂ. അതിനു വിപരീതമായി ട്ടുള്ള പ്രസ്താവനകൾ ആരിറക്കിയാലും അതിനു സഭകളുടെ പിന്തുണയുണ്ടായിരിക്കുകയില്ലായെന്ന് സഭാ ലീഡേഴ്സ് അറിയിച്ചിട്ടുമുണ്ട്.
നമ്മുടെ സംസ്ഥാനത്ത് സമധാനാന്തരക്ഷം നിലനിൽക്കുവാനും ജനാധിപത്യ സ്വഭാവമുള്ള സർക്കാർ വരേണ്ടതിനും എല്ലാവരും പ്രാർത്ഥിക്കേണമെന്നും പി. സി. ഐ. ഭാരവാഹികളായ പാസ്റ്റർ ജെ. ജോസഫ് ( പ്രസിഡൻ്റ്), ജോജി ഐപ്പ് മാത്യൂസ് (സെക്രട്ടറി), ജിനു വർഗീസ് ( ട്രഷറർ), ബ്ലസ്സിൻ ജോൺ മലയിൽ ( മീഡിയാ കോർഡിനേറ്റർ) എന്നിവർ അറിയിച്ചു.

Comments are closed.