ചെന്നൈ: നിത്യതയിൽ പ്രവേശിച്ച പെന്തെക്കൊസ്ത് മിഷൻ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസിന്റെ(76) സംസ്കാരം ബുധൻ രാവിലെ 10ന് ചെന്നൈ ഇരുമ്പല്ലിയിയൂർ സഭാ ആസ്ഥാനത്ത് നടക്കും. വെള്ളിയാഴ്ച രാത്രി 9.30 ന് ആയിരുന്നു അന്ത്യം.
1973 ൽ റ്റി.പി.എം സഭയുടെ ശുശ്രൂഷകനായിട്ടായിരുന്നു തുടക്കം. കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും മലേഷ്യയിലും സഭയുടെ ശുശ്രൂഷകനായിരുന്ന അദ്ദേഹം 2018 മുതൽ സഭയുടെ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ആയിരുന്നു.
തൃശൂർ ആൽപ്പാറ മായാലിൽ വീട്ടിൽ പരേതരായ തോമസ് വർഗീസ് – മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. സഹോദരൻ. പാസ്റ്റർ എം.ടി. ജോർജ് ( റ്റി.പി.എം വഡോദര സെൻറർ അസി. പാസ്റ്റർ).
വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു

Comments are closed.