Ultimate magazine theme for WordPress.

പെന്തെക്കോസ്ത് മിഷൻ ചെന്നൈ അന്തർദേശീയ കൺവൻഷൻ മാർച്ച് 8 മുതൽ

ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ആത്മീയ സംഗമമായ ചെന്നൈ അന്തർദേശീയ കൺവൻഷൻ മാർച്ച് 8 മുതൽ 12 ഞായർ വരെ താംമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ നടക്കും. കൺവെൻഷന് മുന്നോടിയായി ഏഴിന് രാവിലെ മുതൽ എട്ടിനു ഉച്ചവരെ ശുശ്രൂഷക സമ്മേളനം നടക്കും. 12 ന് ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ സമാപിക്കുന്ന യോഗങ്ങിൽ ചീഫ് പാസ്റ്റർ.ഏബ്രഹാം മാത്യൂ , ഡപ്യൂട്ടി ചീഫ് പാസ്റ്റർ.എം.റ്റി.തോമസ്, അസോ. ഡപ്യൂട്ടി ചീഫ് പാസ്റ്റർ. ജി. ജെയം എന്നിവരും സഭയുടെ പ്രധാന ശുശ്രൂഷകരും പ്രസംഗിക്കും.ദിവസവും രാവിലെ നാലിന് സ്തോത്രാരാധന ,ഏഴിന് വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം ,ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പ് യോഗവും യുവജനങ്ങൾക്കായി പ്രത്യേക യോഗവും ,വൈകിട്ട് 6ന് സംഗീത ശുശ്രൂഷ ,സുവിശേഷ പ്രസംഗം ,ദൈവീക രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 -ന് സംയുക്ത സഭാ യോഗവും വൈകിട്ട് 6-ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. മാർച്ച് 13-ന് രാവിലെ സഭയുടെ വാർഷിക ജനറൽ ബോഡിയോഗവും വൈകിട്ട് പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും. മാർച്ച് 8 മുതൽ 12 ഞായർ വരെ 24 മണിക്കൂറും തുടർച്ചയായി ഉപവാസ പ്രാർത്ഥന കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ കുട്ടികൾക്ക് വേണ്ടി ചിൽഡ്രൻസ് ഷെഡ്ഡിൽ വിവിധ ആത്മീയ പരിപാടികൾ നടക്കും.
കൺവൻഷന് മൂന്നാടിയായി മാർച്ച് 5 ഞായർ ഉച്ചയ്ക്ക് 3 ന് ഇരുമ്പല്ലിയൂർ കൺവൻഷൻ ഗ്രൗണ്ടിൽ നിന്ന് സുവിശേഷവിളംബര റാലിയും നടക്കും.

1 Comment
  1. gateio says

    I may need your help. I tried many ways but couldn’t solve it, but after reading your article, I think you have a way to help me. I’m looking forward for your reply. Thanks.

Leave A Reply

Your email address will not be published.