ന്യൂയോർക്ക് : ന്യൂയോർക്കിലും പരിസരങ്ങളിലുമുള്ള ശുശ്രൂഷകന്മാരും വിശ്വാസ സമൂഹവും അമേരിക്കയിലെ ആദ്യത്തെ മലയാളി പെന്തെക്കോസ്തു സഭയായ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയിൽ നടന്ന പി.സി.എൻ.എ.കെ രജിസ്ട്രേഷൻ കിക്കോഫ്. സുവി. കെ.ബി ഇമ്മാനുവൽ ഗാനങ്ങൾ ആലപിച്ചു. ന്യൂയോർക്കിലുള്ള വിവിധ പെന്തെക്കോസ്തു സഭകളുടെ നേതൃത്വത്തിലുള്ള ഗായക സംഘങ്ങൾ ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, നാഷണൽ സെക്രട്ടറി രാജു പൊന്നോലിൽ, നാഷണൽ ട്രഷറർ ബിജു തോമസ്, നാഷണൽ യൂത്ത് കോർഡിനേറ്റർ റോബിൻ രാജൂ, നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ആൻസി സന്തോഷ് തുടങ്ങിയവർ കോൺഫറൻസിനെകുറിച്ചുള്ള വിശദ വിവരങ്ങൾ യോഗത്തിൽ പ്രസ്താവിച്ചു. 39-മത് കോൺഫ്രൻസിന്റെ ദേശീയ പ്രതിനിധികളായ പാസ്റ്റർ എബ്രഹാം ഈപ്പൻ, ജോൺസൺ ജോർജ്, സാബി കോശി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
