കുമ്പനാട് : ഐ പി സി യുടെ കേരള സ്റ്റേറ്റിന് കീഴിൽ അംഗീകൃത സഭകളിൽ ദീർഘകാലം ശുശ്രുഷയിൽ ആയിരുന്ന ഇപ്പോൾ വിശ്രമത്തിൽ ആയിരിക്കുന്ന ശുശ്രുഷകന്മാർക്കു സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന പ്രതിമാസ സാമ്പത്തിക സഹായത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു.
ആദ്യം അപേക്ഷിക്കുന്ന 15 പേർക്കാണ് അവസരം .അപേക്ഷകൾ ഐ പി സി കേരള സ്റ്റേറ്റ് ന് കീഴിൽ അംഗീകരമുള്ള ഏതെങ്കിലും സഭകളിൽ അംഗത്വമുള്ളവരും 70വയസിനു മുകളിൽ ഉള്ളവരും ആയിരിക്കണം.മറ്റാരുടെയും സമ്പത്തിക സഹായ പദ്ധതിയിൽ ഉൾപ്പെടാത്ത സമ്പത്തിക ശേഷി കുറഞ്ഞ മറ്റു വരുമാന മാർഗമില്ലാത്തവരായിരിക്കണം.
വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സെന്റർ ശുശ്രൂഷകൻ/ കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ഇവരിൽ ഒരാളുടെ ശുപാർശ കത്തോടുകൂടി മാർച്ച് 10 നുള്ളിൽ താഴെ പറയുന്ന വാട്സാപ്പ് നമ്പറിൽ ആയക്കണം.
വൺ റുപ്പി ചലഞ്ച് പദ്ധതി നടപ്പിലാക്കുന്ന സെന്ററിനും സഭകൾക്കുമാണ് മുൻഗണന.
അപേക്ഷകൾ ആയക്കേണ്ട വാട്സാപ്പ് നമ്പർ : സജി മത്തായി കാതേട്ട് : 9447372726,ജോസ് ജോൺ കായംകുളം :-9447486110,ബേസിൽ അറക്കപ്പടി :-9847412435,ഡേവിഡ് സാം :+97477282832.
