ആരാധന സ്വാതന്ത്ര്യത്തിനായി പി സി ഐ കോട്ടയം ജില്ലാ ഐക്യ പ്രാർത്ഥന സംഗമം നടത്തുന്നു
കോട്ടയം: പെന്തകോസ്തൽ കൌൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 21 ബുധനാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ പാമ്പാടി ഏ ജി സഭാ ഹാളിൽ വച്ചു ഐക്യ പ്രാർത്ഥന സംഗമം നടത്തുന്നു. ആരാധന സ്വാതന്ത്ര്യം ലഭിക്കുക, ആരാധന ആലയങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ മാറുക, സുവിശേഷകന്മാരുടെ സംരക്ഷണം ഉറപ്പാക്കുക, വിശ്വസികളുടെ നിലനിൽപ് തുടങ്ങി ഇന്നിന്റെ സഭ നേരിടുന്ന എല്ലാ വിഷയങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്ന ഒരു ബ്രഹത്തായ പ്രാർത്ഥന ചങ്ങല ആണ് പി സി ഐ കോട്ടയം ജില്ലാ ഒരുക്കുന്നതു.ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ ടി വി തോമസ് അധ്യക്ഷൻ ആവുന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോൺ ഉത്ഘാടനം നിർവഹിക്കുന്നു. ജില്ലാ വർക്കിങ് പ്രസിഡന്റ് പാസ്റ്റർ രാജീവ് ജോൺ പൂഴനാട് പ്രാർത്ഥന പ്രമേയം അവതരിപ്പിക്കും. ഐ പി സി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തും. ഏ. ജി കോട്ടയം സെക്ഷൻ പ്രൊസ്ബിറ്റർ പാസ്റ്റർ ബിജു കെ എബ്രഹാം അനുഗ്രഹ പ്രാർത്ഥന നിർവഹിക്കുന്നു. ജില്ലാ വൈസ് പ്രസിഡന്റ് ബ്രദർ മാത്യു പാമ്പാടി, ജോയിൻന്റു സെക്രട്ടറിമാരായ പാസ്റ്റർ ജിതിൻ വെള്ളക്കോട്, പാസ്റ്റർ സാജു ജോൺ, എക്സികുട്ടീവ് മെമ്പർ പാസ്റ്റർ കൊച്ചുമോൻ ജോസഫ് എന്നിവർ കോഡിനേറ്റർമാരായി പ്രവർത്തിക്കുന്നു. വിവിധ പെന്തകോസ്ത് കോട്ടയം ജില്ലാ സഭ നേതാക്കൾ ഈ സംഗമത്തിൽ പങ്കെടുക്കുന്നു.
