Official Website

കൊറോണ ബാധിച്ചു മരിച്ച ആരോരും ഇല്ലാത്ത വായോധികനെ പി. സി. ഐ കേരള സ്റ്റേറ്റ് ഏറ്റെടുത്തു സംസ്കാരം നടത്തി.

0 272

കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം കൊറോണ വന്നു മരിച്ച ആരോരും ഇല്ലാത്ത വയോധികനെ പി. സി. ഐ കേരള സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ജെയിംസ് ജോസഫ് ഏറ്റെടുത്തു സംസ്കാരം നടത്തി.പി. സി. ഐ കോട്ടയം ജില്ലാ വർക്കിങ് പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോണിന്റെ നേതൃത്വത്തിൽ സഹോദരൻമാരായ അജി ജെയ്‌സൺ, ബൈജു ജോസഫ്, ലോകേഷ് പീറ്റർ, എന്നിവർ ആണ് സംസ്കാരം ശുശ്രുഷയിൽ പങ്കെടുത്തു.ഇതുപോലെ മുൻ കാലങ്ങളിലും ആരോരും ഇല്ലാത്ത കൊറോണ ബാധിച്ചു മരിച്ചവരെ പി. സി. ഐ കേരള സ്റ്റേറ്റ് ഏറ്റെടുത്തു നടത്തി മാതൃക ആയിട്ട് ഉണ്ട്. ഇനിയും ഇത്തരം സാഹചര്യങ്ങളിൽ പി. സി. ഐ കേരള സ്റ്റേറ്റ് എല്ലാ സഹായങ്ങളും ചെയ്യും എന്ന് പി. സി. ഐ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജെയ്‌സ് പണ്ടനാട് അറിയിച്ചു… റിപ്പോർട്. രാജീവ്‌ ജോൺ പൂഴനാട്

Comments
Loading...
%d bloggers like this: