ജെറിൻ തെക്കെതിലിന് പത്തനംതിട്ട മേഖല പി.വൈ. പി.എ യുടെ ആദരം.
എം.ടെക്കിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയ ജെറിൻ രാജു ജോണിനെ പത്തനംതിട്ട മേഖല ഭാരവാഹികൾ ആദരിച്ചു. പത്തനംതിട്ട മേഖല പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ബെൻസൻ തോമസ് അദ്യക്ഷത വഹിച്ച മീറ്റിംഗിൽ മേഖല ഭാരവാഹികൾ ആശംസകൾ അറിയിച്ചു. പത്തനംതിട്ട സെന്റർ സെക്രട്ടറി സാം പനച്ചയിൽ അനുഗ്രഹ പ്രാർത്ഥന നൽകി.
പി.വൈ. പി.എ മേഖല സെക്രട്ടറി ബിനു കൊന്നപ്പാറ, ജോയിന്റ് സെക്രട്ടറിമാരായ ജസ്റ്റിൻ നേടുവെലിൽ, ബ്ലെസ്സൻ മല്ലപ്പള്ളി, പബ്ലിസിറ്റി കൺവീനർ റിജു പന്തളം, യുവദർഷനം ചീഫ് എഡിറ്റിർ സന്തോഷ് മേമന, തലെന്തു കൺവീനർ സാബു സി എബ്രഹാം, മേഖല കോർഡിനേറ്റർ പാസ്റ്റർ ഷിനു വർഗീസ്, പത്തനംതിട്ട സെന്റർ പി.വൈ. പി.എ സെന്റർ സെക്രട്ടറി ജിന്നി ശാമുവേൽ എന്നിവർ ആശംസകൾ അറിയിച്ചു.പത്തനംതിട്ട സെന്റർ & മേഖല പിവൈപിഎ സജീവ അംഗംമായ ജെറിൻ ബാംഗ്ലൂർ വിശ്വേശരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ടെക്ക് പ്രൊഡക്ട് ഡിസയിൻ & മനുഫാക്ച്ചറിങ്ങിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടി ഐപിസി കടമ്മനിട്ട സഭാ അംഗം ജെറിൻ രാജു ജോൺ. സുവിശേഷകൻ രാജു ജോണിന്റെയും ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം ജോയിന്റ് സെക്രട്ടറിയുമായ ജയമോൾ രാജുവിന്റെയും മൂത്തമകനാണ് ജെറിൻ.
