Ultimate magazine theme for WordPress.

ക്യൂബയിൽ പാസ്റ്ററുടെ മകൻ പോലീസ് തടങ്കലിൽ; പ്രതിഷേധം ശക്തം

ഹവാന: ക്യൂബയിലെ മോറോൺ നഗരത്തിൽ നടന്ന ആഭ്യന്തര പ്രക്ഷോഭങ്ങളെത്തുടർന്ന് 16 വയസ്സുകാരനായ ജൊനാഥൻ മുയിർ ബർഗോസിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടങ്കലിൽ വെച്ചു. സ്വതന്ത്ര ക്രിസ്ത്യൻ സഭയായ ‘ടിയെമ്പോ ഡി കൊസെച്ച’ നേതാവ് പാസ്റ്റർ ഏലിയർ മുയിർ ആവിലയുടെ മകനാണ് ജൊനാഥൻ. തിങ്കളാഴ്ച പോലീസ് സമൻസിനെത്തുടർന്ന് സ്റ്റേഷനിലെത്തിയ അച്ഛനെയും മകനെയും ചോദ്യം ചെയ്തെങ്കിലും പാസ്റ്ററെ വിട്ടയച്ചു. എന്നാൽ മകൻ ഇപ്പോഴും തടങ്കലിൽ തുടരുകയാണ്.

പ്രതിഷേധങ്ങളിൽ പങ്കെടുത്തോ എന്നും ‘സ്വാതന്ത്ര്യം വേണം’ എന്ന് മുദ്രാവാക്യം വിളിച്ചോ എന്നും ചോദിച്ചാണ് കൗമാരക്കാരനെ അധികൃതർ ചോദ്യം ചെയ്യുന്നത്. സിയേഗോ ഡി ആവിലയിലെ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലാണ് നിലവിൽ ജൊനാഥനെ പാർപ്പിച്ചിരിക്കുന്നത്. ദിവസങ്ങളോളം നീണ്ടുനിന്ന വൈദ്യുതി തടസ്സവും ഭക്ഷണത്തിന്റെയും മരുന്നിന്റെയും രൂക്ഷമായ ക്ഷാമവുമാണ് ക്യൂബയിൽ ജനങ്ങളെ തെരുവിലിറക്കിയത്.

Sharjah city AG

Comments are closed.