Ultimate magazine theme for WordPress.

കുടുംബജീവിതം ശക്തിപ്പെടുത്താൻ പാസ്റ്റേഴ്സ്–ലീഡേഴ്സ് ഫാമിലി കോൺഫറൻസ്

കൊട്ലിപ്പേട്ട്: കർണാടക പെന്തെക്കോസ്തൽ ചർച്ചസ് അസോസിയേഷൻറെ നേതൃത്വത്തിൽ പാസ്റ്റേഴ്സും ലീഡേഴ്സും അവരുടെ കുടുംബങ്ങൾക്കായി പ്രത്യേക ഫാമിലി കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14, 2026 ശനിയാഴ്ച കൊട്ലിപ്പേട്ടിലെ ഐ.പി.സി ചർച്ചിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെ സമ്മേളനം നടക്കും.

പാസ്റ്റേഴ്സിന്റെയും ലീഡേഴ്സിന്റെയും കുടുംബജീവിതം ആത്മീയമായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിൽ ആത്മീയ സന്ദേശങ്ങൾ, പ്രാർത്ഥന, എന്നിവയ്ക്ക് പ്രാധാന്യം നൽകുമെന്ന് സംഘടന അധ്യക്ഷൻ പാസ്റ്റർ എബ്രഹാം കോശി അറിയിച്ചു. കുടുംബബന്ധങ്ങളെ ദൃഢമാക്കുന്ന ആത്മീയ ചിന്തകൾ സമ്മേളനത്തിലൂടെ പങ്കുവെക്കപ്പെടുമെന്നും പാസ്റ്റർ ഫ്രെഡി കൂർഗ് വ്യക്തമാക്കി.

കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പാസ്റ്റേഴ്സും ലീഡേഴ്സും അവരുടെ കുടുംബങ്ങളുമടങ്ങുന്ന വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

Sharjah city AG

Comments are closed.