പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ ആഭിമുഖ്യത്തിൽ പതിനാലാം മൈൽ സിയോൺ ഗ്രൗണ്ടിൽ പാസ്റ്റേഴ്സ് ഫാമിലി സംഗമം നടന്നു. സെന്റെർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസിന്റെ അദ്ധ്യക്ഷത വഹിച്ചു. സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.റവ. ടോമി ജോസഫ് (യു എസ് എ) മുഖ്യ സന്ദേശം നൽകി. ബ്രദർ കെ പി രാജന്റെ നേതൃത്വത്തിൽ ബേർശേബ ഗോസ്പൽ വോയ്സ് പുതുപ്പള്ളി ഗാനങ്ങൾ ആലപിച്ചു.
വാർത്ത : അനീഷ് പാമ്പാടി
