കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പാസ്റ്ററും സഭാഗംങ്ങളും; വിശ്വാസികളടക്കം ആശുപത്രിയിൽ
കോവിഡ് രണ്ടാം തരംഗത്തിൻെറ വ്യാപന രൂക്ഷതയിൽ ഇടുക്കിയിൽ നിന്ന് ഒട്ടും ആശാസ്യമായ വാർത്തയല്ല പുറത്ത് വരുന്നത്. നേരത്തേ തീരുമാനിച്ച പ്രാർത്ഥനയോഗം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്താനായിരുന്നു സഭാനേതൃത്വത്തിൻെറ നിർദേശം. മുൻ കൂട്ടി പ്രസംഗകരെ തിരുമാനിക്കുകയും പബ്ളിസിറ്റി നൽകുകയും ചെയ്തതിനാൽ പ്രാർത്ഥന യോഗം മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇടുക്കി നെടുങ്കണ്ടത്തിന് സമീപത്താണ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പാസ്റ്ററും സഭാഗംങ്ങളും ഗസ്റ്റ് പാസ്റ്ററും എല്ലാം മറന്ന് പ്രാർത്ഥനയോഗം നടത്തിയത് , പങ്കെടുത്തവരിൽ കൊവിഡിൻെറ വിളയാട്ടം. സഭയിൽ ഉപവാസ പ്രാർത്ഥന നടക്കുകയായിരുന്നു. ഇവരുടെ ക്ഷണം സ്വീകരിച്ചെത്തിയ പാസ്റ്റർക്ക് പനി ലക്ഷണങ്ങൾ ഉണ്ടായിരുന്നതു ആരും കാര്യമാക്കിയില്ല, പ്രാർത്ഥനയുടെയും പ്രസംഗത്തിൻെറയും മുർദ്ധന്യത്തിൽ സഭാ പാസ്റ്ററുടെ ആഹ്വാനവും നടന്നു. പരസ്പരം കൈകൊടുക്കുക, സ്നേഹ ചുംബനങ്ങൾ കൈമാറുക. കൊവിഡ് പശ്ചാത്തലത്തിൽ കൈകൊടുപ്പും സ്നേഹ ചുംബനവും പാടില്ലെന്നും മതിയായ അകലത്തിൽ നിന്ന് കൈകൂപ്പിയുള്ള വന്ദനം മതിയെന്ന് എല്ലാ സഭാനേതൃത്വങ്ങളും നിഷ്ക്കർഷിച്ചിരുന്നതുമാണ്. ഇവിടതെല്ലാം കാറ്റിൽ പറത്തി. യോഗത്തിൽ വിശ്വാസികൾ കൂടുതലായി എത്തുകയും ചെയ്തു. പ്രാർത്ഥനയോഗം കഴിഞ്ഞ് ഗസ്‌റ്റ് പാസ്റ്റർക്ക് കൊവിഡ് പോസിറ്റീവ് ആയി ചികിത്സയിലാണെന്ന് അറിഞ്ഞപ്പോഴാണ് സഭാ പാസ്റ്ററും വിശ്വാസികളും ഞെട്ടിയത്. തുടർന്ന് എല്ലാവരും കൊവിഡ് ടെസ്റ്റിന് വിധേയരായെന്നും പരിശോധിച്ചവർക്കെല്ലാം കൊവിഡ് രോഗം ഉണ്ടെന്നാണ് വെളിയിൽ വരുന്ന വിവരം. ഇപ്പോൾ എല്ലാവരും ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് . ഇതിൽ ഒരാളുടെ നില അൽപം ഗുരുതരമാണ്
