Ultimate magazine theme for WordPress.

പാ. ഷാജി എം സ്‌കറിയ ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് 2026- 2028 വർഷത്തേക്കുള്ള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയായി പാസ്റ്റർ ഷാജി എം സ്‌കറിയ തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ എം .എ തോമസുകുട്ടി, സ്റ്റേറ്റ് ട്രഷററായി പാസ്റ്റർ വിനോദ് ജേക്കബ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഫെബ്രുവരി 10 ചൊവ്വാഴ്ച, സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ റെജിയുടെ അധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ യോഗത്തിലാണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്.

പാസ്റ്റർ ഷാജി എം സ്‌കറിയ, ദൈവസഭാ സീനിയർ പാസ്റ്ററും ഇടുക്കി സെന്റർ ശുശ്രൂഷകനും,
പാസ്റ്റർ എം എ തോമസുകുട്ടി ദൈവ സഭയുടെ പുനലൂർ സെന്ററിൽ മാത്ര ദൈവസഭയുടെ ശുശ്രൂഷകനും പാസ്റ്റർ വിനോദ് ജേക്കബ് ദൈവസഭയുടെ അടൂർ സെന്റർ ശുശ്രൂഷകനായി സേവനം അനുഷ്ഠിക്കുന്നു.

Sharjah city AG

Comments are closed.