Ultimate magazine theme for WordPress.

മരണത്തിലും മാതൃകയായി പാസ്റ്റർ; മിനസോട്ടയിൽ കണ്ണീരോർമ്മ

മിനസോട്ട: ജീവിതം മുഴുവൻ മറ്റുള്ളവർക്കായി ഉഴിഞ്ഞുവെച്ച പാസ്റ്റർ ജെയിംസ് ജിം സൊസ്കി (76) അന്തരിച്ചു. മഞ്ഞിൽ കുടുങ്ങിപ്പോയ ഒരു കാർ യാത്രക്കാരനെ സഹായിച്ച് മിനിറ്റുകൾക്കുള്ളിലാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. മിനസോട്ടയിലെ കോർണർസ്റ്റോൺ ബൈബിൾ ചർച്ച് പാസ്റ്ററായ ജിം കഴിഞ്ഞ 45 വർഷമായി ഡക്കോട്ട കൗണ്ടി പോലീസ് വകുപ്പിലെ ചാപ്ലിനായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

 

ഡിസംബർ 19-നായിരുന്നു സംഭവം. കൊടുംതണുപ്പിൽ പള്ളിക്ക് പുറത്ത് മഞ്ഞിൽ കുടുങ്ങിയ അപരിചിതന്റെ കാർ തള്ളിമാറ്റാൻ സഹായിച്ച ശേഷം പള്ളിക്കുള്ളിലേക്ക് മടങ്ങിയെത്തിയ ജിം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് തൊട്ടുമുൻപ് ജയിലിലെ തടവുകാർക്കുള്ള ക്രിസ്മസ് സമ്മാനപ്പൊതികൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. നാലര പതിറ്റാണ്ടിന്റെ സേവനം 1979 മുതൽ ഡക്കോട്ട കൗണ്ടി ഷെരീഫ് ഓഫീസിലെ വിശ്വസ്ത സാന്നിധ്യമായിരുന്നു അദ്ദേഹം.

Sharjah city AG

Comments are closed.