Ultimate magazine theme for WordPress.

ചൈനയിൽ പാസ്റ്റർ ജയിലിൽ മോചിതനായി

2021 ഡിസംബർ 5-ന്, ഞായറാഴ്ച പാസ്റ്ററായ ഗെങ് സെജുൻ ആരാധന നടത്തുകയും പോലീസും സർക്കാർ ഉദ്യോഗസ്ഥരും പള്ളിയിൽ കയറി റെയ്ഡ് നടത്തുകയും സഭാംഗങ്ങളെയും പാസ്റ്റർ സെജൂനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു

ബെയ്ജിംഗ്: ചൈനയിലെ വടക്കുപടിഞ്ഞാറൻ നിംഗ്‌സിയ ഹുയി പ്രവിശ്യയിൽ പ്രാദേശിക ക്രൈസ്തവർക്കായി ഞായറാഴ്ച ആരാധന നടത്തിയെന്നാരോപിച്ച് ഒരു വർഷത്തിലധികം ജെയിലിൽ കഴിഞ്ഞ പാസ്റ്ററെ മോചിപ്പിച്ചതായി മനുഷ്യാവകാശ സംഘടന അറിയിച്ചു. ചർച്ച് ഓഫ് ദി റോക്ക് എന്ന പ്രൊട്ടസ്റ്റന്റ് ഹൗസ് ചർച്ചിലെ പാസ്റ്ററായ ഗെങ് സെജുൻ (51) ഷിസുഷാൻ ആണ് ജയിൽ മോചിതനായത്.
ഇന്നർ മംഗോളിയ പ്രവിശ്യയുടെ അതിർത്തിയിലുള്ള സ്വയംഭരണ പ്രദേശമായ നിംഗ്‌സിയ ഹുയിയിലെ ഷിസുയിഷാൻ നഗരത്തിലെ പ്രസംഗകനായാണ് സെജുൻ അറിയപ്പെടുന്നത്. 2005 മുതൽ മറ്റ് സംഘടനകളുടെ സഹായമില്ലാതെ മുഴുസമയ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ച അദ്ദേഹം 2011-ൽ നിങ്‌സിയ പ്രവിശ്യയിലെ ചർച്ച് ഓഫ് ദി റോക്കിൽ പ്രസംഗിക്കാൻ തുടങ്ങി.സംസ്ഥാനം അംഗീകരിച്ച ത്രീ-സെൽഫ് പാട്രിയോട്ടിക് ചർച്ചിൽ ചേരാൻ വിസമ്മതിച്ചതിനാൽ സഭ നേതാക്കളും അംഗങ്ങളും പോലീസിൽ നിന്നും മതകാര്യ ബ്യൂറോയിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ നിന്നും വർഷങ്ങളായി അദ്ദേഹം സമ്മർദ്ദം നേരിടുന്നുണ്ടായിരുന്നു. ആരാധനകൾ നടത്തുന്നതിൽ നിന്നും സഭ സംഘടന വാക്കാൽ വിലക്ക് നൽകിയിരുന്നു . എന്നാൽ 2021 ഡിസംബർ 5-ന്, ഞായറാഴ്ച പാസ്റ്ററായ ഗെങ് സെജുൻ ആരാധന നടത്തുകയും പോലീസും സർക്കാർ ഉദ്യോഗസ്ഥരും പള്ളിയിൽ കയറി റെയ്ഡ് നടത്തുകയും സഭാംഗങ്ങളെയും പാസ്റ്റർ സെജൂനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പത്ത് ദിവസത്തിന് ശേഷം പാസ്റ്ററെയും ഭാര്യയെയും അഞ്ച് ക്രിസ്ത്യാനികളെയും മോചിപ്പിച്ചു. എന്നാലും അദ്ദേഹത്തെ വീണ്ടും പോലീസ് സ്റ്റേറ്റെഷനിലെക്ക് വിളിപ്പിക്കുകയും 2022 ജനുവരി 4 ന് പോലീസ് കസ്റ്റഡിയിലെടുക്കുകയും നിയമവിരുദ്ധമായ ആരാധന സംഘടിപ്പിച്ചു\” എന്ന കുറ്റം ചുമത്തുകയും ചെയ്തു. ഷിസുഷാനിലെ ഹുയ്നോങ് ഡിസ്ട്രിക്റ്റിലെ പീപ്പിൾസ് കോടതി ആണ് അദ്ദേഹത്തിന്റെ വിചാരണ നടത്തിയത്. ഓഗസ്റ്റിൽ പാസ്റ്ററായ ഗെങ് സെജുൻ കുറ്റക്കാരനല്ലെന്ന് സമ്മതിച്ചെങ്കിലും ഒരു വർഷവും മൂന്ന് മാസവും തടവിന് ശിക്ഷിക്കുകയായിരുന്നു.
ചൈനയിൽ ക്രൈസ്തവരെ പീഡിപ്പിക്കുന്ന നിരവധി കേസുകളിൽ ഒന്നാണ് പാസ്റ്റർ സെജൂന്റെയും . ബുദ്ധമതം, താവോയിസം, ഇസ്ലാം, കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് എന്നീ അഞ്ച് സംഘടിത മതങ്ങളെ ചൈനീസ് ഭരണകൂടം നിയമപരമായി അംഗീകരിക്കുന്നുണ്ടെങ്കിലും, എല്ലാ മതവിഭാഗങ്ങളും കർശനമായി നിരീക്ഷിക്കുകയും സർക്കാരിൽ രജിസ്റ്റർ ചെയ്യുക, സമ്മേളനങ്ങൾ നടത്തുന്നതിന് മുൻകൂർ അനുമതി നേടുക തുടങ്ങിയ നിയമങ്ങൾ നിലനിൽക്കുമ്പോഴും ക്രൈസ്തവർക്ക് മാത്രമാണ് ഇത്തരം അടിച്ചമർത്തൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നേരിടേണ്ടി വരുന്നത്.

Sharjah city AG