ഒക്കലഹോമ: ഐ.പി.സി കണിയമ്പാറ മുൻ ശുശ്രൂഷകനും, ഐ പി സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരനുമായ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യു (ബാബു-84) ഒക്കലഹോമയിൽ നിര്യാതനായി. ഭാര്യ പരേതയായ റിബെക്കാ മാത്യു.
മക്കൾ : ജോൺസൺ മാത്യു ( ബോബി-ഒക്കെ ), ബാബ്സി (എൻജെ), ബെറ്റി (ഒക്കെ). മരുമക്കൾ : ഫെബി മാത്യു, ജോസഫ് പാലമറ്റം , സാം ജോർജ്. കൊച്ചുമക്കൾ: ജോയാന , രൂത്ത് ,ക്രിസ്റ്റഫർ, ജെയ്സി, ജോസി, ജൊഹാൻ, ജെയ്സൺ, സ്റ്റെയ്സി.
