Official Website

പാസ്റ്റർ എൻ പി കൊച്ചുമോൻ റീജിയൻ ഓവർസിയറായി തുടരും

0 209

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ റീജിയൻ ഓവർസിയറായി പാസ്റ്റർ എൻ പി കൊച്ചുമോൻ കുമരകം തുടരും. മെയ് 19 ന് സഭാ ആസ്ഥാനത്ത് നടന്ന വിശ്വാസ വോട്ടെടുപ്പിൽ 66% വോട്ട് നേടി വിജയിച്ചു. 197 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. 2020 സെപ്റ്റംബറിലാണ് ഓവർസീയറായി ചുമതല ഏറ്റത്. യൂത്ത് ഡയറക്ടർ, സെൻ്റർ മിനിസ്റ്റർ, ക്രൂസേഡ് ഡയറക്ടർ, കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകൻ, സംഘാടകൻ, ഭരണാധികാരി എന്നീ നിലകളിൽ പ്രശസ്തനാണ്. ഓവർസിയറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ എൻ പി കൊച്ചുമോൻ കുമരകത്തിന് ക്രിസ്ത്യൻ ലൈവ് മീഡിയയുടെ അഭിനന്ദനങ്ങൾ…

Comments
Loading...
%d bloggers like this: