കാഞ്ഞങ്ങാട് : ന്യൂ ഇന്ത്യാ ദൈവ സഭയുടെ എണ്ണപ്പാറ സഭാ ശുശ്രൂഷകൻ പാസ്റ്റർ നാരായണൻ (52 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മാവിലൻ ഗോത്ര സമുദായത്തിൽ നിന്നും വിശ്വാസ സത്യങ്ങൾക്ക് വേണ്ടി ഇറങ്ങി തിരിച്ച പാസ്റ്റർ നാരായണൻ തന്റെ സമൂഹത്തിൽ നിന്നും നിരവധി പേരെ വിശ്വാസ സത്യങ്ങളിലേക്ക് നയിച്ചു. മാവിലൻ ഭാഷയിൽ ഓഡിയോ ബൈബിൾ ട്രാൻസ്ലേറ്റ് ചെയ്തു. മാവിലൻ ഭാഷയിൽ വിവിധ ക്രൈസ്തവ ഗാനങ്ങൾ തർജിമ ചെയ്യുകയും ആ ഗാനങ്ങൾ വിവിധ പാടി അനേകർ വിടുതൽ പ്രാപിച്ചിട്ടുണ്ട്. കഠിനമായ രോഗാവസ്ഥയിലും വിശ്വാസസത്യങ്ങൾക്ക് വേണ്ടി അദ്ദേഹം ഉറച്ചു നിന്നു.
ഭാര്യ : ജാനു നാരായണൻ. മക്കൾ : നീതു നാരായണൻ, നിതിൻ നാരായണൻ. മരുമക്കൾ : ശരത്ത് (കോട്ടയം), ബിനീത (വയനാട്).

Comments are closed.