Ultimate magazine theme for WordPress.

പാസ്റ്റർ മത്തായി ജോർജ്ജ് ആനന്ദപ്പള്ളി നിത്യതയിൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിലെ ഒരു സീനിയർ ശുശ്രൂഷകനായിരുന്ന ആനന്ദപ്പള്ളി രാജൻ ബംഗ്ലാവിൽ പാസ്റ്റർ മത്തായി ജോർജ് നിത്യതയിൽ. സംസ്കാര ശുശ്രൂഷ പിന്നീട്.

കേരളത്തിനകത്തും പുറത്തുമുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ വിവിധ പ്രവർത്തനങ്ങൾക്ക് പാസ്റ്റർ മത്തായി ജോർജ്ജും മക്കളും എല്ലാകാലത്തും കൈത്താങ്ങായിരുന്നു.

ഭാര്യ കോന്നി ഒഴുമണ്ണിൽ കുടുംബാംഗം പരേതയായ ശോശാമ്മ ജോർജ്. മക്കൾ: ഡോ.രാജൻ ജോർജ്, പരേതനായ ഇവാ.സൈമൺ ജോർജ്, ഡോ.എ.കെ. ജോർജ്, ജെയിംസ് ജോർജ്, സിസിലി ഡാനിയേൽ, സജിമോൻ ജോർജ്, നാൻസി സാമുവൽ
മരുമക്കൾ: സൂസൻ ജോർജ്, അന്നമ്മ സൈമൺ, സാറാ ജോർജ്, മെയ്സി ജോർജ്, ഡോ.ജോസഫ് ഡാനിയേൽ, ഷൈനി ജോർജ്, ഇവാ.സുജൻ സാമുവേൽ

Sharjah city AG