Ultimate magazine theme for WordPress.

പാസ്റ്റർ മാത്യു തോമസ് നിത്യതയിൽ

മുംബൈ : മഹനേത ഫെലോഷിപ്പ് ചർച്ച് മുംബൈ സീനിയർ സഭാ ശുശ്രൂഷകൻ തിരുവല്ല ഇരവിപേരൂർ പ്ലാക്കീഴ്പുരയ്ക്കൽ വടക്കേതിൽ പാസ്റ്റർ മാത്യു തോമസ് (റെജി, 60 വയസ്സ്) ജനുവരി 24 ശനിയാഴ്ച്ച രാവിലെ മുംബൈയിൽ നിന്നും പൂനയിലേക്ക് കാർ ഓടിച്ച് പോകുമ്പോൾ ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കാർ റോഡ് സൈഡിൽ പാർക്ക് ചെയ്തതിന് ശേഷമാണ് മരണം സംഭവിച്ചത്. കാർ റോഡ് സൈഡിൽ നിർത്തിയിരിക്കുന്നത് കണ്ട അത് വഴി വന്ന പോലീസ് പട്രോൾ വാഹനമാണ് കർത്തൃദാസനെ ഡ്രൈവിങ് സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാസ്റ്റർ മാത്യു തോമസ് ദീർഘ വർഷങ്ങളായി കുടുംബമായി മുംബൈയിൽ താമസിച്ച് കർത്തൃ ശുശ്രൂഷയിൽ ആയിരുന്നു. മകൾ കുടുംബമായി ഷാർജയിലും മകൻ ബംഗ്ലൂരുവിൽ ബൈബിൾ കോളേജ് വിദ്യാർത്ഥിയുമാണ്.

Sharjah city AG

Comments are closed.