Ultimate magazine theme for WordPress.

പാ. ലാലു ജോർജ് ജേക്കബിനു അഗാപ്പേ ചർച്ച് ഡാളസ്സിന്റെ ഓർഡിനേഷൻ

ഡാളസ്: ഖത്തർ അഗാപ്പെ ചർച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റർ ലാലു ജോർജ് ജേക്കബിന് ഡാളസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഗാപ്പെ ഫുൾ ഗോസ്പൽ ചർച്ച് ഗ്ലോബൽ സഭയുടെ ഓർഡിനേഷൻ ലഭിച്ചു. അഗാപ്പേ ഇന്റർനാഷണൽ ചർച്ചിൽ നടന്ന പ്രത്യേക ശുശ്രൂഷയിലാണ് പാസ്റ്റർ ലാലു ജേക്കബിനും ഭാര്യ മേഴ്സി ലാലുവിനും ഓർഡിനേഷൻ ലഭിച്ചത്.

അഗാപ്പെ ചർച്ച് ഗ്ലോബൽ ഓവർസിയർ റവ. ഷാജി കെ. ഡാനിയേൽ ശ്രുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ ജെഫ്രി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
അഗാപ്പെ ചർച്ച് ഡാലസ് മലയാളം ഗായകസംഘം സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ പി. ജെ. ജെയിംസ്, (ചർച്ച് ഓഫ് ഗോഡ് മുൻ കേരള സ്റ്റേറ്റ് ഓവർസിയർ), കുര്യൻ സാമുവൽ, (എ.ജി. ദോഹ സ്ഥാപകൻ ) പി. കെ. സാംകുട്ടി, ജോർജ് വർഗീസ്, സി. വി. ഏബ്രഹാം, സോമശേഖരൻ എന്നിവർ ആശംസകൾ അറിയിച്ചു.

തുൾസ ക്രിസ്ത്യൻ അസംബ്ലി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാക് വർഗീസ് മുഖ്യ സന്ദേശം നൽകി. വിവിധ ക്രൈസ്തവ സഭ പ്രതിനിധികളും ശുശ്രൂഷകരും വിശ്വാസ സമൂഹവും ശുശ്രൂഷയ്ക്ക് സാക്ഷ്യം വഹിച്ചു. കോട്ടയം വാഴൂർ സ്വദേശിയായ പാസ്റ്റർ ലാലു ജേക്കബ് ദീർഘ വർഷങ്ങളായി ഖത്തറിൽ കുടുംബമായി താമസിച്ച് ജോലിയോടൊപ്പം വിവിധ സുവിശേഷത പ്രക്ഷിത പ്രവർത്തനങ്ങൾക്കും സഭാ പ്രവർത്തനങ്ങൾക്കും മാധ്യമ, സാമൂഹിക, പ്രവർത്തനങ്ങൾക്കും ഓൺലൈൻ ബൈബിൾ പഠന കേന്ദ്രത്തിനും നേതൃത്വം നൽകി വരികയായിരുന്നു. മികച്ച സംഘാടകൻ കൂടിയായ ഇദ്ദേഹം അഗാപ്പേ ചർച്ച് ഇന്റർനാഷണലിന്റെ മിഡിൽ ഈസ്റ്റ് കോർഡിനേറ്ററായും പ്രവർത്തിക്കുന്നു.

Sharjah city AG

Comments are closed.