തിരുവനന്തപുരം : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, തിരുവന്തപുരം താബോർ ഐപിസി അസോസിയേറ്റ് പാസ്റ്ററുമായ മുട്ടട അറപ്പുര ലയ്നിൽ പാസ്റ്റർ കെ എസ് ചാക്കോ (87) നിര്യാതനായി.
ദുബായ് ബ്രിട്ടീഷ് ബാങ്ക് മുൻ ഉദ്യോഗസ്ഥനായ പരേതൻ ദുബായിലെ പെന്തക്കോസ്ത് സഭകളുടെ സ്ഥാപകനും തിരുവനന്തപുരം താബോർ ആശ്വാസഭവൻ മുൻ പ്രസിഡന്റുമാണ്. ശവസംസ്കാര ശുശ്രൂഷകൾ ജൂലൈ 15 ന് 11 മണിക്ക് ആരംഭിക്കുന്നതും ഉച്ചക്ക് ശേഷം 2 മണിക്ക് നേട്ടയം ഐപിസി സെമിത്തേരിയിൽ നടത്തുന്നതുമാണ്.
ഭാര്യ, കുമ്പനാട് മധുരംപൊയ്കയിൽ സാറാമ്മ ചാക്കോ. മക്കൾ : ലൗലി &ബേബിക്കുട്ടി (ഖത്തർ ), ലൈല &ഫിന്നി (USA ), ആനി & Dr.ജെ വർഗീസ് (മാവേലിക്കര ), Dr ലാലു & Dr മീന (അബുദാബി ) ലീന & അനു ജേക്കബ് (മസ്കറ്റ് ). കൊച്ചുമക്കൾ : ലവീന, ലിസ, നോയൽ (ഖത്തർ ), റെയ്‌ന (USA), സെറിൻ (കാനഡ ) ഷാരോൺ (USA), കെവിൻ (അബുദാബി ) ലിയാൻ, അലൻ (മസ്കറ്റ് ).
