തൃശ്ശൂർ : മലബാർ തൃശ്ശൂർ മേഖലകളിലെ ആദ്യകാല ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകൻ കാഞ്ഞിരിത്തിക്കൽ പാ. കെ വി ചാക്കോ (92 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു. 63 വർഷമായി കൊട്ടാരക്കര മുതൽ വാൽകുളമ്പ്, കോരഞ്ചിറ, തൃശൂരിലെ പെരിങ്ങഡൂർ തുടങ്ങിയ പല സഭകളിലെയും സഭാ ശുശ്രൂഷകൻ ആയിരുന്നു. ശാരീരിക ക്ലേശങ്ങളെ തുടർന്ന് ചില നാളുകളായി തൃശ്ശൂർ ഭവനത്തിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. ഇന്ത്യ പെന്തക്കോസ് ദൈവസഭ ഹെബ്രോൻ അത്താണി സഭാംഗമാണ് പാ. കെ വി ചാക്കോ. സംസ്കാരം പിന്നീട്.
ഭാര്യ: ശോശാമ്മ ചാക്കോ. മക്കൾ : ഷീബ ചാക്കോ, പാ. കെ സി സാംകുട്ടി, പരേതനായ കെ സി നെൽസൺ, കെ സി വിൽസൺ, കെ സി ജോൺസൺ. മരുമക്കൾ : കെ സി സാമുവൽ, സുജാ സാംകുട്ടി, ഗ്ലാഡിസ് വിൽസൺ, അനു ജോൺസൺ
.

Comments are closed.