പുതുപ്പള്ളി : പാസ്റ്റർ കെ ജെ പീറ്റർ നിത്യതയിൽ ഭൗതിക ശരീരം ഇന്ന് വൈകുന്നേരം അഞ്ചിന് പരേതനായ സഹോദരൻ ജെയിംസ് ഏബ്രഹാമിന്റെ പയ്യപ്പാടി മുണ്ടിയാക്കൽ ഉള്ള ഭവനത്തിൽ കൊണ്ടു വന്ന് ശുശ്രൂഷകൾ ആരംഭിക്കും. നാളെ രാവിലെ എട്ടിന് ഭൗതിക ശരീരം മീനടം പുത്തൻപുരപ്പടി ഐപിസി ട്രിനിറ്റി സെന്ററിലേക്ക് (ഒലിവറ്റ് ഓഡിറ്റോറിയത്തിൽ) കൊണ്ടുപോകും. തുടർന്ന് ശുശ്രൂഷകൾ മഞ്ഞാടി ഐപിസി പെനിയേൽ സഭയുടെ ആഭിമുഖ്യത്തിൽ പാസ്റ്റർ ഏബ്രഹാം ഐപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കും. സംസ്കാരം രണ്ടിന് മീനടം വട്ടക്കുന്ന് സഭാ സെമിത്തേരിയിൽ.
ഭാര്യ:മേരി പീറ്റർ മീനടം കൊറ്റമ്പടം കുടുംബാംഗമാണ് .
മക്കൾ: മിനി ബാബു (പ്രിൻസിപ്പാൾ,ബഥേൽ മിഷൻ സ്കൂൾ. ഉത്തർപ്രദേശ് ),
സുനി ബിജു
മരുമക്കൾ: ബാബു കെ ജോസഫ് (ഡയറക്ടർ ബഥേൽ മിഷൻ സ്കൂൾ. ഉത്തർപ്രദേശ് ),
പാസ്റ്റർ ബിജു ജോസഫ് (പ്രസിഡന്റ്, രെഹോബോത്ത് ഇന്റർനാഷണൽ ഗോസ്പൽ മിനിസ്ട്രി,ഏലപ്പാറ)
(വാർത്ത : അനീഷ് പാമ്പാടി)

Comments are closed.