താഴക്കര: നിത്യതയിൽ ചേർക്കപ്പെട്ട അൽ ഐൻ ഷാരോൺ ഫെലോഷിപ്പ് ചർച്ച് സ്ഥാപകൻ പാസ്റ്റർ ജോസ് മാത്യുവിന്റെ (56) സംസ്ക്കാര ശുശ്രൂഷ ഡിസംബർ 20 രാവിലെ 7.30 ന് മാവേലിക്കര തഴക്കര സഭാ ഹാളിൽ പൊതുദർശനത്തിന് ശേഷം 8.30 മുതൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷക്കുശേഷം 1:30 ന് ശാരോൻ ഫെലോഷിപ്പ് ചർച്ച് വെട്ടിയാർ സെമിത്തേരിയിൽ നടക്കും.
തിങ്കളാഴ്ച (ഡിസംബർ 15) രാവിലെയാണ് നിത്യതയിൽ ചേർക്കപ്പെട്ടത്. 2012 -ൽ അദ്ദേഹം അൽ ഐനിൽ ഷാരോൺ ഫെലോഷിപ്പ് ചർച്ച് സ്ഥാപിക്കുകയും പിന്നീട് 2017 ൽ ഉം അൽ ഖുവൈനിൽ ഷാരോൺ ഫെലോഷിപ്പ് ചർച്ച് സ്ഥാപിച്ച അദ്ദേഹം ഖുവൈനിൽ മാർച്ച് 30 മുതൽ 2021 വരെ ശുശ്രൂഷകനായി സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: റെനി. മകൾ: കെസിയ, ഫേബ (2023 മാർച്ചിൽ അർബുദത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു).

Comments are closed.