Ultimate magazine theme for WordPress.

പാസ്റ്റർ ജെബു ജോൺസൺ ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ ക്രൂസേഡ് ഡയറക്ടർ

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ ക്രൂസേഡ് ഡയറക്ടറായി പാ. ജെബു ജോൺസണെ നിയമിച്ചു. ഇന്നലെ സ്റ്റേഡിയം ചർച്ചിൽ നടന്ന സെന്റെർ പാസ്റ്റേഴ്സിന്റെ യോഗത്തിലായിരുന്നു അഡ്മിനിസ്ട്രേറ്റിവ് ബിഷപ്പ് ജോമോൻ ജോസഫ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പാ. ജെബു ജോൺസന് പുറമേ മറ്റ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർമാരെയും നിയമിചട്ടുണ്ട്. എഡ്യുക്കേഷൻ: റവ. ജോസഫ് ടി സാം, ഇവാഞ്ചലിസം: പാ. സി ബേബിച്ചൻ, ചർച്ച് ഗ്രോത്ത്: പാ. പി റ്റി നിക്സൺ, വൈ പി ഇ: വിജോയി ജോൺ, സണ്ടേസ്കൂൾ: പാ. കെ കെ ജോൺസൺ, മിഷൻ ഡിപ്പാർട്ട്മെന്റ: പാ. സണ്ണി പി ജോയി. ഇത് കൂടാതെ മറ്റ് സിപ്പാർട്ട്മെന്റകൾക്കും ഡയറക്ടർമാരെ നിയമിച്ചിട്ടുണ്ട്.

പാ. ജെബു ജോൺസൺ സഭയുടെ യുവജന വിഭാഗമായ വൈ പി ഇയുടെ മുൻ സംസ്ഥാന പ്രസിഡണ്ടായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.