Ultimate magazine theme for WordPress.

വ്യാജ മതപരിവർത്തന ആരോപണം; യു.പിയിൽ പാസ്റ്ററെ ജയിലിൽ അടച്ചു

മൈഗൽഗഞ്ച് : ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ മൈഗൽഗഞ്ച് ടൗണിൽ ഫെബ്രുവരി 22 ഞാറാഴ്ച്ച രാവിലെ 11 മണിയോടെ വിശുദ്ധ സഭാ ആരാധന മദ്ധ്യേ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിലെ സഭാ ശുശ്രൂഷകൻ പാസ്റ്റർ പ്രമോദ് കുമാറിനെ പോലീസ് എത്തി ആരോപണങ്ങൾ ഒന്നും വ്യക്തമാക്കാതെ അവിടെ ആരാധനക്ക് കൂടി വന്ന സഭാ വിശ്വാസികൾ നോക്കി നിൽക്കെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.

അന്ന് വൈകുന്നേരത്തോടെ ഉത്തർപ്രദേശ് സർക്കാരിന്റെ 2021 ലെ നിയമ വിരുദ്ധമായ മത പരിവർത്തന നിരോധന നിയമത്തിൻ്റെ 3, 5 (1) വകുപ്പുകൾ പ്രകാരം പാസ്റ്റർ പ്രമോദ് കുമാറിന് എതിരെ കേസ് രജിസ്റ്റർ ചെയ്ത് വ്യാജ മത പരിവർത്തന കുറ്റം ചുമത്തി അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

 

Sharjah city AG

Comments are closed.